കാർഷിക. മേഖലയിലെ പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും എറണാകുളം അങ്കമാലി രൂപത വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നു വ്യക്തമാക്കിയും സീറോ മലബാർ സഭ സിനഡ്.

കാർഷിക. മേഖലയിലെ പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും എറണാകുളം അങ്കമാലി രൂപത വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നു വ്യക്തമാക്കിയും സീറോ മലബാർ സഭ സിനഡ്.
Jan 12, 2025 06:59 AM | By PointViews Editr

കാക്കനാട്: സീറോ മലബാർ സഭയുടെ സിനഡ് സമാപിച്ചു. കാർഷിക മേഖലയിലെ ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട സിനഡ് എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദികരോട് ഒരു വിധത്തിലും വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സിനഡിന് ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിലെ പ്രസക്തഭാഗങ്ങൾ ചുവടെ. ഈ സർക്കുലർ ജനുവരി 19 ന് എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


കർഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെടണം

കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും വനാതിർത്തിയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെയും ആശങ്കകളും വേദനകളും ശ്രദ്ധാപൂർവം സിനഡ് വിലയിരുത്തി. നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള വനം നിയമഭേദഗതി ബില്ലിനെകുറിച്ചു ലക്ഷക്കണക്കിനു കർഷകർക്ക് ഗൗരവമായ ആശങ്കകൾ ഉണ്ട്. കേരളത്തിന്റെ വനാവൃതി വർധിച്ചുവരുമ്പോഴും വനനിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതു വനപാലകരുടെ അധികാരദുർവിനിയോഗത്തിനും പൊതുജനത്തിന്റെ അവകാശലംഘനത്തിനും ഇടയാക്കുമെന്നതിനാൽ പ്രസ്തുത ബിൽ പുനഃപരിശോധിക്കണ മെന്നു സിനഡു സർക്കാരിനോടഭ്യർഥിക്കുന്നു.

സിനഡാത്മക സഭ

സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും കാരുണ്യത്തിന്റെ മുഖത്തെ കൂടുതൽ പ്രകാശിപ്പിക്കാനുമായി പരിശുദ്ധ പിതാവു റോമിൽ വിളിച്ചുകൂട്ടിയ സിനഡാത്മകതയെക്കുറിച്ചുള്ള ആഗോളസിനഡിന്റെ സമാപന പ്രബോധനരേഖയുടെ വെളിച്ചത്തിൽ നമ്മുടെ സഭയുടെ പ്രവർത്തനശൈലിയിലും ഘടനയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു സിനഡ് ചർച്ചനടത്തുകയുണ്ടായി. ഇതിനു സഹായകമായ കർമപദ്ധ തികൾ പ്രസ്തുത പ്രബോധനരേഖയുടെ വെളിച്ചത്തിൽ കൂടിയാലോചനകളിലൂടെ രൂപതഇടവക തലങ്ങളിൽ ആവിഷ്ക്കരിക്കേണ്ടതാണ്.

നമ്മുടെ സമുദായം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളെ മനസിലാക്കാനും പരിഹാരം കണ്ടെത്താനുമായി രണ്ടായിരത്തി ഇരുപത്തിയാറാമാണ്ട് സീറോമലബാർസഭ സമുദായശാക്തീകരണവർഷമായി പ്രഖ്യാപിക്കാൻ സിനഡു തീരുമാനിച്ചിട്ടുണ്ട്. പാലായിൽ സമാപിച്ച സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസ്സംബ്ലിയിൽ സമുദായശക്തീകരണത്തിനു സഹായകമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ളതു നടപ്പിലാക്കാൻ നമ്മുടെ എല്ലാ രൂപതകളും ശ്രദ്ധിക്കുമല്ലോ.

എറണാകുളംഅങ്കമാലി അതിരൂപത

എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ ഏറെ നാളുകളായി ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പൂർണമായി പരിഹരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം സിനഡുപിതാക്കന്മാർ എളിമയോടെ അംഗീകരിക്കുന്നു. എെക്യത്തിന്റെ പുതിയ പ്രഭാതം വിദൂരമല്ല എന്ന പ്രത്യാശയോടെയാണ് ഇൗ വിഷയം സിനഡുപിതാക്കന്മാർ ചർച്ചചെയ്തത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന മാർ ബോസ്കോ പുത്തൂർ പിതാവിന്റെ പ്രവർത്തനങ്ങൾ സഭയ്ക്കു മുഴുവൻ പ്രത്യാശപകരുന്നതായിരുന്നെന്ന് സിനഡു വിലയിരുത്തി. ശൈ്ലഹിക സിംഹാസനത്തി ന്റെയും സിനഡിന്റെയും നിർദേശങ്ങൾ പൂർണമായി അനുസരിച്ചുകൊണ്ട് അപ്പസ്തോലിക ധീരതയോടെ പിതാവ് എടുത്ത നിലപാടുകൾ മൂലം അതിരൂപതയ്ക്കു വേണ്ടി 24 വൈദികാർഥികളുടെ തിരുപ്പട്ടസ്വീകരണം നടന്നു. അതിരൂപതയിൽ അച്ചടക്കം തിരികെ ക്കൊണ്ടുവരാൻ പിതാവു നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് സിനഡ് വിലയിരുത്തി.

എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ 2024 സെപ്റ്റംബർ മാസത്തിൽത്തന്നെ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവ് പരിശുദ്ധ പിതാവിനു രാജി സമർപ്പിച്ചിരുന്നു. 2025 ജനുവരി 11 നു രാജി പ്രാബല്യത്തിൽ വന്നതായി വത്തിക്കാനിൽനിന്നു അറിയിപ്പു ലഭിച്ചി ട്ടുണ്ട്്. അതോടൊപ്പം, അപ്പസ്തതോലിക്ക് അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ച് എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭരണചുമതല മേജർ ആർച്ചുബിഷപ്പിനെ 2025 ജനുവരി 11 മുതൽ തിരികെ ഏല്പ്പിക്കുന്നതായും ശൈ്ലഹികസിംഹാസനം അറിയിച്ചിട്ടുണ്ട്. ഏറെ സങ്കീർണമായ ഒരു കാലഘട്ടത്തിൽ സഭയുടെ മനസ്സറിഞ്ഞ് അതിരൂപതയെ ധീരമായി നയിച്ച അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവിനു സഭയുടെ മുഴുവൻ സ്നേഹവും നന്ദിയും ഞാൻ അറിയിക്കുന്നു.

സഭയ്ക്കു മുഴുവനുംവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ ബൃഹത്തായ ഉത്തരവാദിത്വ ങ്ങൾ പരിഗണിച്ച് എറണാകുളംഅങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണനിർവഹണ ത്തിനായി മേജർ ആർച്ചുബിഷപ്പിന്റെ വികാരിയെ നിയമിക്കാൻ സിനഡു തീരുമാനിച്ചു. പ്രാർഥനാപൂർവമായ വിചിന്തനങ്ങൾക്കുശേഷം പരിശുദ്ധാത്മാവിനാൽ പ്രേരിതരായി സിനഡുപിതാക്കന്മാർ ഇൗ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തതു തലശ്ശേരി അതിരൂപതാ ധ്യക്ഷനായ മാർ ജോസഫ് പാംപ്ലാനി പിതാവിനെയാണ്. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകൾ തുടരുന്നതാ യിരിക്കും. എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭാത്മകമായി പരിഹരിക്കാനാകും എന്ന പ്രത്യാശ സിനഡിനുണ്ട്്.

ഇൗ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരായി മിശിഹായോടുചേർന്ന് ഒരുമിച്ചു യാത്രചെയ്യാൻ എല്ലാവരെയും ഞാൻ സ്നേഹപൂർവം സ്വാഗതംചെയ്യുന്നു. ഇൗ സാഹചര്യത്തിൽ ചില കാര്യങ്ങളിൽ വ്യക്തതവരുത്താൻ സിനഡുപിതാക്കന്മാർ ആഗ്രഹിക്കുന്നു. സീറോമലബാർസഭയുടെ സിനഡു തീരുമാനിച്ചതും ശൈ്ലഹിക സിംഹാസനം അംഗീകരിച്ചതും നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രണ്ടു തവണ കത്തുകളിലൂടെയും ഒരു തവണ വീഡിയോസന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ടതുമായ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി സീറോമലബാർസഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. പരിശുദ്ധ പിതാവ് അന്തിമതീരുമാനം അറിയിച്ചുകഴിഞ്ഞ ഇക്കാര്യത്തിൽ യാതൊരുവിധ പുനരാലോചനയും സാധ്യമല്ല എന്ന സത്യം എല്ലാ കത്തോലിക്കാവിശ്വാസികളും വിവേകപൂർവം മനസിലാക്കണം.

2024 ജൂലൈ ഒന്നാം തീയതി നല്കിയ വിശദീകരണക്കുറിപ്പിനെ (ഞലള. ചീ. 6/2024) സ്ഥിരമായ ഒരു ഒത്തുതീർപ്പായി ആരും വ്യാഖ്യാനിക്കരുത്. എറണാകുളംഅങ്കമാലി അതിരൂപതയിൽ ഞായറാഴ്ചകളിലെ പതിവു കുർബാനകളിൽ ഒന്നെങ്കിലും ഏകീകൃതരൂപത്തിൽ ചൊല്ലുന്നവർക്കെതിരേ ജൂൺ 9ന് നല്കിയ സർക്കുലറിൽ (ഞലള. ചീ. 4/2024) അറിയിച്ച പ്രകാരമുള്ള ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല എന്ന അർഥത്തിലാണ് പ്രസ്തുത വിശദീകരണം നൽകിയിരിക്കുന്നത്. ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് ഇതിനെ മനസിലാക്കേണ്ടത്.

ആരാധനാക്രമത്തിലെ അഭിപ്രായാന്തരങ്ങൾ തെരുവിലെ സംഘർഷങ്ങളാക്കി മാറ്റുന്നത് ഏറെ ദുഃഖകരമാണ്. എെക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ അർപ്പണം നാട്ടിലെ ക്രമസമാധാനവിഷയമായി മാറ്റുന്നതിൽ സഭയൊന്നാകെ വേദനിക്കുന്നുണ്ട്. ഇൗ ശൈലിയിൽ നമുക്ക് ഇനിയും മുന്നോട്ടുപോകാനാവില്ല എന്ന സത്യം ബന്ധപ്പെട്ടവർ മനസിലാക്കണം. സിനഡിനെ അനുകൂലിക്കുന്നവർ എന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിലും തെരുവിലും സഭയെ അപമാനിക്കുന്നരീതിയിൽ ഇടപെടലുകൾ നടത്തുന്നവരുടെ നിലപാടുകളും സഭാവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ഒാർമിപ്പിക്കുന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ യൗസേപ്പുപിതാവിന്റെയും മാർ തോമാശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവർത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!

agricultural The Syro-Malabar Sabha Synod expressed concern over the problems in the region and clarified that there will be no compromise on the Ernakulam Angamali Diocese issue.

Related Stories
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Jan 18, 2025 12:26 AM

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ്...

Read More >>
സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

Jan 17, 2025 12:24 PM

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ...

Read More >>
കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

Jan 15, 2025 01:16 PM

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ്...

Read More >>
ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

Jan 14, 2025 09:41 PM

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി...

Read More >>
ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

Jan 14, 2025 08:39 PM

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി...

Read More >>
Top Stories